പേജുകള്‍‌

2012, മേയ് 10, വ്യാഴാഴ്‌ച

മുടി നീട്ടി വളര്‍ത്തി വിപ്ലവം ജയിച്ചില്ല ഇന്ദുലേഖ വ്യാജ ഉത്പന്നം

അങ്ങനെ മുടി നീട്ടി വളര്‍ത്തികൊണ്ട്തന്നെ പുരുഷന്മാരെ നേരിട്ട അമ്മച്ചിയുടെ പരസ്യം ഇനി ചിലപ്പോ കണ്ടെന്നു വരില്ല. മലയാളത്തിന്റെ മുഖ്യധാരാ പത്രങ്ങള്‍ പണകൊഴുപ്പിന് പിന്നാലെ പോകുമ്പോള്‍ ചില വാര്‍ത്തകള്‍ മുങ്ങി പോകുന്നു അല്ല മുക്കുന്നു എന്ന് പറയാം. കോടികളുടെ പരസ്യം ചെയ്യുന്ന ഈ പൊന്മുട്ടയിടുന്ന താറാവിനെ ആരും കൊല്ലില്ലല്ലോ.
ഞാന്‍ എന്തിനെ കുറിച്ചാ പറഞ്ഞു വരുന്നത് എന്ന് വച്ചാല്‍. ഇത് തേച്ചാ മുടിവളരും  തടികുറയും എന്നിങ്ങനെയുള്ള പരസ്യങ്ങളുമായി നമ്മളെ ചുറ്റി വരിഞ്ഞ ഇന്ദുലേഖ ശ്രീധരീയം ധാത്രി എന്നീ ഉല്പന്നങ്ങള്‍ തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കുറ്റത്തിനു  ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ വാര്‍ത്ത doolnews എന്നാ ഓണ്‍ലൈനില്‍ പത്രത്തിലാണ് വന്നത്.

.ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍ , ധാത്രി ഫെയര്‍ ക്രീം, ധാത്രി ഹെയര്‍ ഓയില്‍ എന്നീ പ്രമുഖ ഉല്‍പ്പന്നങ്ങള്‍ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ അല്ല വിപണിയില്‍ ഇറക്കിയതെന്നും റെയ്ഡില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്പതു ലക്ഷത്തോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ഈ വാര്‍ത്ത കേട്ട് പലരും തലയ്ക്കു കയ്യും കൊടുത്തിരിക്കുകയാണ്. വലിയ വിലയാണ് ഈ ഉത്‌പന്നങ്ങള്‍ക്ക്‌ ഈടാക്കിയിരുന്നത്. പരസ്യത്തില്‍ വീണു പോയി ഇത് തേച്ചു മുടി വരാതവരും തടി കുറയാത്തവരും നിരവധിയുണ്ട്. പണ്ട് ടിന്റുമോന്‍ ഇതിറങ്ങിയപ്പോ ഇതിന്റെ ഒരു പ്രശ്നം ഉന്നയിച്ചതായി ഞാനോര്‍ക്കുന്നു. ലവണ തൈലം ഒലിച്ചിറങ്ങി എന്തോ ഇല്ലതയിപോയ ഒരു കാര്യമാണത്‌. എന്തായാലും പ്രശ്നം പ്രശ്നം തന്നാണല്ലോ.
ഇനിയെങ്കിലും വിദ്യാഭ്യാസത്തിലും വിവരത്തിലും പോരാത്തതിന് കുരുട്ടു ബുദ്ധിയിലും മുന്നിട്ടു നില്‍കുന്ന മലയാളികള്‍ ഇതിലൊന്നും ചെന്ന് ചാടതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്.


വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

2012, മേയ് 9, ബുധനാഴ്‌ച

മഴയുടെ സംഗീതം ആസ്വദിക്കൂ...

മഴയെപ്പോഴും എന്നെ മോഹിപ്പിച്ചു കൊണ്ടേ ഇരുന്നു.. മഴയുടെ സംഗീതം ആസ്വദിക്കാന്‍ ഒരു പ്രത്യേക സുഗമായിരുന്നു. ഇടി വെട്ടി തിമര്‍ത്തു പെയ്യുന്ന മഴയുള്ള ഇരുള്‍ മൂടിയ രാത്രിയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് കിടക്കാന്‍ ആര്‍ക്കാ ഇഷ്ടമല്ലാത്തത്.  ഇതാ ഇപ്പൊ എനിക്ക് പ്രക്ര്തിയുടെ മഴയുടെ സംഗീതം ടെക്നോളജിയുടെ അതിപ്രസരമില്ലാതെ ലഭിച്ചിരിക്കുന്നു.
റെക്കോര്‍ഡ്‌ ചെയ്ത മഴയുടെ സംഗീതം നിങ്ങള്‍ക്കും കേള്‍ക്കാം.
രാത്രി കിടക്കുമ്പോ കുറഞ്ഞ ശബ്ദത്തില്‍ ഇത് പ്ലേ ചെയ്തു കിടന്നാല്‍ നന്നായി ഉറക്കം ലഭിക്കും. ഒന്ന് ശ്രമിച്ചു നോക്കൂ...





നിങ്ങളുടെ വിലയേറിയ അഭിപ്രായം താഴെ രേഖപ്പെടുത്താന്‍ മറക്കരുതേ..

2012, മേയ് 8, ചൊവ്വാഴ്ച

ഇ വേസ്റ്റ് ഇന്ത്യയില്‍ കുമിഞ്ഞു കൂടുന്നു..

ലോക പരിസ്ഥിതിക്ക്‌ വലിയ ഭീഷണി ആയികൊണ്ടിരിക്കുന്ന ഇ വേസ്റ്റ് എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചു വരുന്നു. ഗവണ്മെന്റ് ഇന്ന് പുറത്തുവിട്ട കണക്ക് പ്രകാരം 8 ലക്ഷം മെട്രിക് ടണ്‍ ഇ വേസ്റ്റ് 2012ല്‍ ഉത്പാദിപ്പിക്കപെട്ടു  . ഞെട്ടിപ്പിക്കുന്ന ഒരു കണക്കാണിത്‌. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കൂടുന്നതിനനുസരിച് അത് കാരണം ഉണ്ടാകുന്ന മാലിന്യങ്ങളെ കുറിച്ചും നമ്മള്‍ ബോധാവാന്മാരകെണ്ടാതാണ്. മറ്റു മാലിന്യങ്ങളെക്കാള്‍ അപകടകാരിയാണ് ഇ മാലിന്യം. ഈ തരത്തിലുള്ള മാലിന്യങ്ങളെ തടയാനുള്ള മാര്‍ഗങ്ങള്‍  ഒന്നും ആരും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഇനി വരുന്ന നാളുകളില്‍ മനുഷ്യന്‍ ഇ വേസ്റ്റ് കാരണം ബുദ്ധിമുട്ടുന്ന കാഴ്ച്ചയാവും കാണേണ്ടി വരുക. 

2012, മേയ് 3, വ്യാഴാഴ്‌ച

GrandMaster Malayalam Movie Review

മോഹന്‍ലാലിന്‍റെ തിരിച്ചു വരവ് എന്ന് വേണമെങ്കില്‍ നമുക്ക്‌ പറയാം. കണ്ടു മടുത്ത സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ നിന്ന് അല്പം ഒരാശ്വാസം നമുക്ക്‌ ഈ സിനിമ പ്രധാനം ചെയ്യുന്നു. തുടരെ തുടരെ ഉള്ള സൂപ്പര്‍സ്റ്റാര്‍ പടങ്ങളുടെ പരാജയം കൊണ്ടാണെന്നു തോനുന്നു തിരക്ക് കുറവായിരുന്നു. ഒരു സാധാരണ മോഹന്‍ലാല്‍  സിനിമക്കുള്ള തിരക്ക് പോലും അനുഭവപെട്ടില്ല എന്നതാണ് സത്യം.

എന്തായാലും നമുക്ക്‌ സിനിമയിലേക്ക് കടക്കാം. ഒരു നല്ല സസ്പെന്‍സ് ത്രില്ലെര്‍ എന്ന് നമുക്കീ സിനിമയെ വിശേഷിപ്പിക്കാം. സിനിമയിലെ സസ്പെന്‍സ് ഒട്ടും ചോര്‍ന്നു പോകാതെ അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ചന്ദ്രശേകര്‍ എന്നാ പോലീസ്  ഓഫീസറിനെയാണ്  മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു കൊലപാതക പരമ്പരയെ ഒരു ഗെയിം ആയി കാണുന്ന വില്ലന്‍. അവനെ ആ കളിയില്‍ പരാജയ പെടുത്തി വിജയിക്കുന്ന പോലീസ് ഓഫീസര്‍. മോഹന്‍ലാല്‍ നിറഞ്ഞു നില്‍കുന്ന നന്നായി പാകപെടുത്തിയ കഥ ഫാന്‍സിനെ ഒട്ടും നിരാശ പെടുത്തില്ല. പ്രതീക്ഷിക്കാത്ത ഒരുവനാണ് വില്ലനായി അവസാനം വരുന്നത്. മോഹന്‍ലാലിന്‍റെ ഭാര്യയായി പ്രിയാമണി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍, നരൈന്‍, ബാബു ആന്റണി എന്നിവര്‍ നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു.
മികച്ച പശ്ചാത്തല സംഗീതം ക്യാമറ മികവ് എന്നിവ ചിത്രത്തിനു മാറ്റേകുന്നു.


സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ നിരശനാക്കുന്നില്ല എന്തായാലും ഈ ചിത്രം. ബോക്സ്‌ ഓഫീസില്‍ ഒരു വിജയം കൂടി ഉണ്ണികൃഷ്ണന് ഈ ചിത്രത്തോടെ അവകാശപെടാം.

Rating : 3.8/5
verdict : Hit